പഞാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം അവിശ്വസനീയമായിരുന്നുവെന്ന് പറഞ്ഞ് ഹാർദ്ദിക് പാണ്ഡ്യ. ഈ മത്സരം കിംഗ്സിന്റെ ആയിരുന്നുവെന്നും അവരോട് തനിക്ക് സഹാനുഭൂതി ഉണ്ടെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റിൽ പ്രധാന പങ്ക് തെവാത്തിയയ്ക്കും ഗില്ലിനുമാണെന്നും സായി കിഷോറും നിർണ്ണായക പങ്ക് വഹിച്ചുവെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.
ഈ കൂട്ടുകെട്ടാണ് മത്സരത്തിൽ ടീമിന്റെ സാധ്യത നിലനിര്‍ത്തിയതെന്നും താന്‍ ഓരോ മത്സരത്തിലും മെച്ചപ്പെട്ട് വരികയാണെന്നും എന്നാൽ താന്‍ ഇപ്പോള്‍ പതിവായി നാല് ഓവറുകള്‍ എറിയാത്തതിനാൽ തന്നെ ക്ഷീണിതനാകുന്നുണ്ടെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.