ടീം ശരിയായ ദിശയിൽ മുന്നേറുന്നു – ഫാഫ് ഡു പ്ലെസി

Royalchallengersbangalore

ഈ വിജയം ടീം ഏറെ അര്‍ഹിച്ചതാണെന്നും മികച്ച ടോട്ടലാണ് ടീം നേടിയതെന്നും പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്നലെ ചെന്നൈയ്ക്കെതിരെ നേടിയ വിജയത്തോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എത്തിയിരുന്നു.

ശരിയായ ദിശയിലാണ് തന്റെ ടീം മുന്നേറുന്നതെന്നും ബൗളിംഗിൽ ടീം വളരെ ഏറെ മുന്നിലാണെന്നും താരം കൂട്ടിചേര്‍ത്തു. ഫീൽഡിംഗും മികച്ച രീതിയിൽ ബൗളിംഗിനെ പിന്തുണച്ചുവെന്നും തന്റെ ടീമിൽ പരിചയസമ്പത്തുള്ള ഒട്ടനവധി താരങ്ങളുടെ സേവനം ഉള്ളത് മികച്ച കാര്യമാണെന്നും താരം കൂട്ടിചേര്‍ത്തു.