വിവോയ്ക്ക് ടാറ്റ, ഇനി ടാറ്റ ഐ പി എൽ

ഐ പി എല്ലിന്റെ മുഖ്യ സ്പോൺസറായി ടാറ്റ എത്തുന്നു. വിവോ സ്പോൺസർഷിപ്പ് പിൻവലിക്കാൻ തീരുമാനിച്ചതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ ടൈറ്റിൽ സ്പോൺസർ എത്തുന്നത്. ചൈനീസ് ഹാൻഡ്‌സെറ്റ് കമ്പനി ആയ വിവോക്ക് ഇനിയും രണ്ട് വർഷത്തെ കരാർ ഐ പി എല്ലുമായി ഉണ്ടായിരുന്നു. ഈ രണ്ട് വർഷം ഇനി ടാറ്റ ആകും ഐ പി എൽ സ്പോൺസർ‌. ഐപിഎൽ ഗവേണിംഗ് കൗൺസിൽ (ഐജിസി) യോഗത്തിലാണ് ഈ കാര്യം തീരുമാനം ആയത്. രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളിലൊന്നാണ് ടാറ്റ‌.