“കോവിഡ് ലീഗിന് ഭീഷണിയാകുമോ എന്ന് പേടിയുണ്ട്” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ അതി ഗംഭീരമായാണ് മുന്നോട്ട് പോകുന്നത് എങ്കിലും തനിക്ക് കോവിഡ് ലീഗിനെ ബാധിക്കിമോ എന്ന് പേടിയുണ്ട് എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. ഐ എസ് എൽ ബബിളിന് അകത്ത് കോവിഡ് വ്യാപനം ഏതു സമയവും ഉണ്ടാകും എന്ന് താൻ ഭയക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു ചൈൻ റിയാക്ഷൻ പോലെയാണ് ഇപ്പോൾ ബബിളിൽ കാര്യങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

എ ടി കെ ക്യാമ്പിൽ കൊറോണ ഉള്ള സമയത്ത് ആയിരുന്നു ഹൈദരാബാദ് അവർക്ക് എതിരെ കളിച്ചിരുന്നത്. ആ ഹൈദരബാദ് പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയും കളിച്ചു. അത് തങ്ങളുടെ ക്യാമ്പിലും ഭീതിയുണ്ടാക്കി. ഇവാൻ പറഞ്ഞു. ലീഗ് പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നാൽ അത് ദയനീയ അവസ്ഥ ആയിരിക്കും എന്നും ഇവാൻ പറഞ്ഞു.