ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു

20220111 144240

ഏറെ കാത്തിരിക്കുന്ന വനിതാ ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങൾ എല്ലാം ഡെന്നർബി പ്രഖ്യാപിച്ച സ്ക്വാഡിൽ ഉണ്ട്. പരിക്ക് കാരണം ബാലാ ദേവി 23 അംഗ സ്ക്വാഡിൽ ഇല്ല. ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏഷ്യൻ കപ്പ് ജനുവരി 20 മുതൽ ആണ് ആരംഭിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ ഏഷ്യൻ കപ്പിൽ കളിക്കുന്നുണ്ട്. എല്ലാ ടീമുകളും സ്ക്വാഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രൂപ്പ് എയിൽ ചൈനീസ് തായ്പൈ, ചൈന, ഇറാൻ എന്നിവർക്ക് ഒപ്പമാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.

India’s 23-member squad for AFC Women’s Asian Cup 2022;

Aditi, Linthoingambi, Sowmiya, Dalima, Sweety, Ritu Rani, Ashalata, Manisa, Shilky, Sanju, Kamala Devi, Anju, Karthika, Ratanbala, Priyangka, Indumathi, Grace, Manisha, Pyrai, Renu, Sumati, Sandhiya and Mariyammal

Previous articleവിവോയ്ക്ക് ടാറ്റ, ഇനി ടാറ്റ ഐ പി എൽ
Next article“റാഷ്ഫോർഡിന് എന്താണ് പറ്റുന്നത് എന്ന് അറിയില്ല”