അഞ്ചാം ബൗളറെ ആക്രമിക്കുവാനായിരുന്നു തീരുമാനം – ഷഹ്ബാസ് അഹമ്മദ്

കൊല്‍ക്കത്തയ്ക്കതിരെ 128 റൺസ് മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ആര്‍സിബിയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഷഹ്ബാസ് അഹമ്മദ് ആയിരുന്നു. 27 റൺസ് നേടിയ താരത്തിന്റെ ഇന്നിംഗ്സാണ് റൺ റേറ്റ് വരുതിയിൽ നിര്‍ത്തുവാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്.

കൊല്‍ക്കത്തയുടെ ഫിഫ്ത് ബൗളറെ ആക്രമിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും അത് ആന്‍ഡ്രേ റസ്സലും വെങ്കിടേഷ് അയ്യരുമായിരുന്നുവെന്നും അഹമ്മദ് സൂചിപ്പിച്ചു. സ്പിന്നര്‍മാര്‍ക്ക് പന്തെറിയുക കഷ്ടമായിരുന്നുവെന്നും പേസര്‍മാര്‍ക്ക് പിച്ചിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നും ഷഹ്ബാസ് കൂട്ടിചേര്‍ത്തു.