സൂര്യകുമാർ യാദവ് മുംബൈ സ്ക്വാഡിനൊപ്പം ചേർന്നു

മുംബൈയുടെ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സൂര്യകുമാര്‍ യാദവ് മുംബൈ സ്ക്വാഡിനൊപ്പം ചേര്‍ന്നു. താരത്തിന്റെ കൈവിരലിനേറ്റ പരിക്ക് കാരണം ആണ് അദ്ദേഹം ആദ്യ മത്സരത്തിൽ കളിക്കാതിരുന്നത്.

ഏപ്രിൽ 2ന് രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ താരം കളിക്കുമെന്നാണ് അറിയുന്നത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ താരം ജിം സെഷനില്‍ സഹ താരങ്ങളായ കീറൺ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം പരിശീലനം നടത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

മുംബൈ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടിരുന്നു.