സൂര്യകുമാർ യാദവിന് പകരക്കാരനായി ആകാശ് മധ്‌വാൾ മുംബൈ ഇന്ത്യൻസിൽ എത്തി. 15 ടി20കൾ കളിക്കുകയും 26.60 ശരാശരിയിൽ 15 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുള്ള ഉത്തരാഖണ്ഡിൽ നിന്നുള്ള പഴയ മീഡിയം പേസർ അടുത്ത മത്സരം മുതൽ മുംബൈ ഇന്ത്യൻസിന് ഒപ്പം ഉണ്ടാകും. 20 ലക്ഷം രൂപയ്ക്ക് ആകും അദ്ദേഹം മുംബൈ ഇന്ത്യൻസിൽ ചേരുന്നത്. സൂര്യകുമാർ പരിക്ക് കാരണം നേരത്തെ തന്നെ ഐ പി എല്ലിൽ ഇനി കളിക്കില്ല എന്ന് തീരുമാനം ആയിരുന്നു.