ഗേ ആണെന്ന് പറയാൻ ധൈര്യം കാണിച്ച് ബ്ലാക്ക് പൂൾ സ്ട്രൈക്കർ ജേക് ഡാനിയൽസ്

ബ്രിട്ടണിൽ 32 വർഷങ്ങൾക്ക് ശേഷമാണ് ഒരു പുരുഷ ഫുട്ബോളർ ഗേ ആണെന്ന് പരസ്യമാക്കുന്നത്

പുരുഷ ഫുട്ബോളർമ്മാർക്ക് ഇടയിൽ നിന്ന് ഒരു യുവ ഫുട്ബോളർ താൻ ഗേ ആണെന്ന് പറയാൻ ധൈര്യം കാണിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് ക്ലബായ ബ്ലാക്പൂളിന്റെ സ്ട്രൈക്കറായ 17കാരൻ ജേക് ഡാനിയൽസ് ആണ് താൻ ഗേ ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചത്. ബ്രിട്ടണിൽ 32 വർഷങ്ങൾക്ക് ശേഷമാണ് ഒരു പുരുഷ ഫുട്ബോളർ ഗേ ആണെന്ന് പരസ്യമാക്കുന്നത്. താൻ 17കാരൻ മാത്രമാണ് എങ്കിലും ഇതാണ് താൻ എന്ന് പറയാൻ താൻ തയ്യാറാണെന്ന് ജേക് പറഞ്ഞു.
20220517 012112
താൻ പറയുന്നത് കണ്ടെങ്കിലും പലർക്കും ഇത് പുറത്ത് പറയാൻ ആകട്ടെ എന്നും ജേക് പറഞ്ഞു. ഈ കുട്ടിക്ക് ധൈര്യം ഉണ്ടെങ്കിൽ തങ്ങൾക്കും അതാകാമല്ലോ എന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അത് വലിയ കാര്യമാണെന്നും ജേക് പറഞ്ഞു. താൻ കുടുംബത്തോടും ടീമംഗങ്ങളോടും ഇത് തുറന്ന് പറഞ്ഞത് താൻ അനുഭവിച്ച വലിയ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിച്ചു എന്നും ജേക് പറഞ്ഞു. ജേകിന് പിന്തുണയും സ്നേഹവും സമർപ്പിക്കാൻ ലോകഫുട്ബോളിലെ പ്രമുഖരും ഒപ്പം ബ്രിട്ടീഷ് പ്രധാന മന്ത്രിയും രംഗത്ത് എത്തി.

സ്ത്രീ അത്ലറ്റുകൾ പരസ്യമായി അവർ സ്വർഗാനുരാഗികൾ ആണെന്ന് പറയാൻ ധൈര്യപ്പെടുന്നുണ്ട് എങ്കിലും പുരുഷന്മാർക്ക് ഇടയിൽ വളരെ കുറിച്ച് പേർ മാത്രമെ സമൂഹത്തെ ഭയന്ന് ഗേ ആണെന്ന് സമൂഹത്തോട് പറയാറുള്ളൂ. അവസാനമായി ബ്രിട്ടണിൽ 1990ൽ ജസ്റ്റിൻ ഫഷാനു ആണ് താൻ ഗേ ആണെന്ന് പ്രഖ്യാപിച്ച പുരുഷ ഫുട്ബോളർ. ലോക ഫുട്ബോളിൽ തന്നെ ഇപ്പോൾ ജേകിനെ കൂടാതെ അഡ്ലൈഡ് യുണൈറ്റഡ് താരം ജോഷ് കവാലോ മാത്രമാണ് ഇപ്പോഴും കളിച്ച് കൊണ്ടിരിക്കുന്ന പുരുഷ ഗേ ഫുട്ബോളർ.