രണ്ടാം വിക്കറ്റിൽ ഹോപും പോറെലും, അവസാന ഓവറുകളിൽ തകര്‍ത്തടിച്ച് സ്റ്റബ്സ്, ഡൽഹിയ്ക്ക് 208 റൺസ്

Sports Correspondent

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യതകള്‍ വിജയത്തിൽ ആശ്രയിച്ചിരിക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 208 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോറെൽ, ഷായി ഹോപ് എന്നിവര്‍ക്കൊപ്പം ഋഷഭ് പന്തും ബാറ്റിംഗ് മികവ് പുറത്തെടുത്ത മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഡൽഹി നേടിയത്.

ആദ്യ ഓവറിൽ തന്നെ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്കിനെ നഷ്ടമായെങ്കിലും അഭിഷേക് പോറെലും ഷായി ഹോപും മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 92 റൺസ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 38 റൺസ് നേടിയ ഷായി ഹോപിനെ നഷ്ടമായ ഡൽഹിയ്ക്ക് അടുത്തതായി 33 പന്തിൽ 58 റൺസ് നേടിയ അഭിഷേക് പോറെലിനെയാണ് നഷ്ടമായത്.

Naveenulhaq

111/3 എന്ന നിലയിൽ നിന്ന് ഡൽഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് ക്യാപ്റ്റന്‍ ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 47 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. പോറെലിനെ പുറത്താക്കിയ നവീന്‍-ഉള്‍-ഹക്ക് തന്നെയാണ് 33 റൺസ് നേടിയ പന്തിനെയും പുറത്താക്കിയത്.

Rishabhpant

സ്റ്റബ്സ് – അക്സര്‍ പട്ടേൽ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 22 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. സ്റ്റബ്സ് 25 പന്തിൽ 57 റൺസും അക്സര്‍ പട്ടേൽ 10 പന്തിൽ 14 റൺസും നേടി.

Stubbsaxar