സ്റ്റോക്സിന് ചെന്നൈയുടെ എക്സ് ഫാക്ടർ ആകാം എന്ന് ഹയ്ഡെൻ. ഐ പി എല്ലിൽ ഒരിക്കലും സ്റ്റോക്സ് തന്റെ യഥാർത്ഥ മികവിൽ എത്തിയിട്ടില്ല എന്നും ഈ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം അത് സംഭവിക്കും എന്നും മാത്യ് ഹയ്ഡെൻ പറയുന്നു.
ഐപിഎല്ലിലെ തന്റെ സാധ്യതകൾ ഒരിക്കലും സ്റ്റോക്സ് തിരിച്ചറിഞ്ഞിട്ടില്ല. സിഎസ്‌കെയുടെ ഇത്തവണത്തെ എക്‌സ് ഫാക്‌ടർ സ്‌റ്റോക്‌സ് ആയിരിക്കും. അദ്ദേഹം അങ്ങനെ ഒരു കളിക്കാരനാണ്, അവൻ ലോകമെമ്പാടും കളിക്കുന്നു. ഇപ്പോൾ, സി എസ് കെയിൽ അവരെ വിജയങ്ങളിലേക്ക് നയിക്കുന്ന താരമായി സ്റ്റോക്സിന് മാറാൻ വലിയ അവസരമുണ്ടെന്ന് ഞാൻ കരുതുന്നു,” സ്റ്റാർ സ്‌പോർട്‌സിലെ ഒരു ആശയവിനിമയത്തിനിടെ ഹെയ്ഡൻ പറഞ്ഞു.
2017-ൽ ഐ പി എല്ലിൽ കളിക്കാൻ തുടങ്ങിയ സ്റ്റോക്സിന് ഇതുവരെ മികച്ച ഒരു സീസൺ ഇന്ത്യ പ്രീമിയർ ലീഗിൽ കിട്ടിയിട്ടില്ല. 16.25 കോടി രൂപയ്ക്ക് ആണ് സിഎസ്‌കെ ഇപ്പോൾ സ്റ്റോക്സിനെ വാങ്ങിയിരിക്കുന്നത്.