മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ തന്നെ മത്സരം അവസാനിച്ചിരുന്നെന്ന് സി.എസ്.കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും ചെന്നൈ ബാറ്റിംഗ് നിരയെ തകർത്തപ്പോൾ 6 ഓവർ കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലായിരുന്നു. മത്സരത്തിൽ ചെന്നൈ ഉയർത്തിയ സ്കോർ അനായാസം മറികടന്ന് മുംബൈ ഇന്ത്യൻസ് 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.
പവർ പ്ലേയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രകടനം തന്നിൽ ഞെട്ടൽ ഉളവാക്കിയെന്നും പവർ പ്ലേ വളരെ മോശമായിരുന്നെന്നും ഫ്ലെമിംഗ് പറഞ്ഞു. മത്സരത്തിൽ ചില യുവതാരങ്ങൾക്ക് ഞങ്ങൾ അവസരം നൽകിയെന്നും എന്നാൽ അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു. ഇമ്രാൻ താഹിറിനെ ഉൾപെടുത്താൻ വേണ്ടിയാണ് ടീമിൽ ഋതുരാജ് ഗെയ്ക്‌വാദിന് അവസരം നൽകിയതെന്നും ഫ്ലെമിംഗ് പറഞ്ഞു. ടൂർണമെന്റിൽ സി.എസ്.കെയുടെ സ്പിൻ ബൗളിംഗ് മികച്ചതായിരുന്നില്ലെന്നും അതുകൊണ്ടാണ് ഇമ്രാൻ താഹിറിനെ ഉൾപെടുത്താൻ ശ്രമിച്ചതെന്നും എന്നാൽ ടൂർണമെന്റിൽ ടീമിന്റെ ബാറ്റിംഗ് പ്രകടനം വളരെ മോശമായിരുന്നെന്നും ഫ്ലെമിംഗ് പറഞ്ഞു.