അടുത്ത സീസണിലും IPL കളിക്കും എന്ന് സ്റ്റാർക്ക്

Newsroom

Picsart 24 05 27 11 30 37 149
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫൈനലിലെ വിജയശില്പിയായ മിച്ചൽ സ്റ്റാർക്ക് താൻ അടുത്ത സീസൺ ഐ പി എല്ലിലും കളിക്കും എന്ന് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സ്റ്റാർക്ക് ഈ സീസണിലൂടെ ഐ പി എല്ലിൽ തിരൊകെയെത്തിയത്‌. ഐ പി എൽ ക്വാളിഫയറിലും ഫൈനലിലും പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി തിളങ്ങാൻ സ്റ്റാർക്കിന് ആയിരുന്നു. താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ട് എന്നും അതുകൊണ്ട് ഐ പി എല്ലിൽ കളിക്കാൻ സമയം കണ്ടെത്താൻ തനിക്ക് ആകുമെന്നും സ്റ്റാർക്ക് പറഞ്ഞു.

സ്റ്റാർക്ക് 24 05 27 11 30 59 641

“കഴിഞ്ഞ 9 വർഷമായി ഞാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് മുൻഗണന നൽകി, ഐപിഎൽ എൻ്റെ ഒഴിവുസമയമായിരുന്നു, എൻ്റെ ശരീരത്തിന് വിശ്രമം നൽകുകയും എൻ്റെ കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നത് അപ്പോൾ ആയിരുന്നു. കഴിഞ്ഞ 9 വർഷമായി അത് തന്നെയാണ് ഞാൻ ചെയ്തത്.” സ്റ്റാർക് പറഞ്ഞു.

“ഞാൻ എൻ്റെ കരിയറിൻ്റെ അവസാനത്തിലേക്ക് അടുക്കുകയാണ്‌. അതിനാൽ, ഒരു ഫോർമാറ്റ് ഞാൻ ഒഴിവാക്കിയേക്കാം, അത് കൂടുതൽ കാര്യങ്ങൾക്കായി വാതിലുകൾ തുറന്നേക്കാം. ഫ്രാഞ്ചൈസി ക്രിക്കറ്റ്, അതിനാൽ, ഞാൻ ഈ സീസൺ നന്നായി ആസ്വദിച്ചു, ഐ പി എൽ അതിശയിപ്പിക്കുന്ന കളിക്കാരുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റാണ്.”മിച്ചൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സ്റ്റാർക്ക് പറഞ്ഞു.

“അടുത്ത വർഷം, എനിക്ക് ഷെഡ്യൂൾ കൃത്യമായി അറിയില്ല, പക്ഷേ ഞാൻ പറഞ്ഞതുപോലെ, ഞാൻ ഈ ഐ പി എൽ ആസ്വദിച്ചു, അടുത്ത സീസണിൽ മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു, അടുത്ത വർഷവും ഇതേ ജേഴ്സി ഇടാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.