ലൂക്കായുടെ ഹാട്രിക്ക്!! ഒന്നാം സ്ഥാനം ഞങ്ങളുടെത് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഗോകുലം കേരള

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് അവർ സുദേവയെ എതിരില്ലാത്ത നാലു ഗോളുകൾക്കണ് പരാജയപ്പെടുത്തിയത്. ഗോകുലത്തിന്റെ ലീഗിലെ പരാജയം അറിയാത്ത 16ആം മത്സരമാണിത്. ഇന്ന് അനായാസ വിജയം ആണ് ഗോകുലം കേരള സ്വന്തമാക്കിയത്. 17ആം മിനുട്ടിൽ ലൂകയുടെ സ്ട്രൈക്ക് ആണ് ഗോകുലത്തിന് ലീഡ് നൽകിയത്. ജിതിൻ എം എസിന്റെ മനോഹര പാദസ്പർശം ആണ് ലൂകയുടെ ഗോൾ ഒരുക്കിയത്‌‌.20220415 175149

27ആം മിനുട്ടിൽ താഹിർ സമാനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ഈ ഗോളും ഒരുക്കിയത് ജിതിന്റെ കഴിവ് തന്നെ. ആദ്യ പകുതി ഗോകുലം കേരള 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ലൂക മൂന്നാം ഗോളും നേടി കളി ഗോകുലത്തിന്റേതാക്കി മാറ്റി. ഇതിനു പിന്നാലെ 87ആം മിനുട്ടിൽ ലൂക ഹാട്രിക്കും തികച്ചു. ലൂകയുടെ ഈ സീസണിലെ 14ആം ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ ഗോകുലം കേരള 11 മത്സരങ്ങളിൽ 27 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. മൊഹമ്മദൻസ് 25 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്.