കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് മോശം തുടക്കം. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ സാഹ ഗോള്‍ഡന്‍ ഡക്ക് ആയ ശേഷം കൃത്യമായ ഇടവേളകളിൽ സൺറൈസേഴ്സിന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.
8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് സൺറൈസേഴ്സ് നേടിയത്. 26 റൺസ് നേടിയ കെയിന്‍ വില്യംസണിനെ ഷാക്കിബ് റണ്ണൗട്ട് ആക്കിയപ്പോള്‍ അബ്ദുള്‍ സമദ് 25 റൺസ് നേടി പുറത്തായി. പ്രിയം ഗാര്‍ഗ് ആണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം.
21 റൺസാണ് താരം നേടിയത്. മികച്ചൊരു സ്പെൽ പൂര്‍ത്തിയാക്കുവാനിരുന്ന ചക്രവര്‍ത്തിയുടെ അവസാന രണ്ട് പന്തുകള്‍ സിക്സര്‍ പറത്തി അബ്ദുള്‍ സമദ് ആണ് നൂറിനടുത്തേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്.
എന്നാൽ തൊട്ടടുത്ത ഓവറിൽ സമദിനെ(25) പുറത്താക്കി ടിം സൗത്തി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. വരുൺ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് നേടി.