സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മുകളിൽ എത്തേണ്ടതായിരുന്നു – ബ്രയന്‍ ലാറ

Sports Correspondent

ഐപിഎൽ 2023ൽ 9ാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദ്രാബാദ്. എന്നാൽ തന്റെ ടീം പോയിന്റ് പട്ടികയിൽ ഇതിലും മികച്ച സ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നാണ് ടീം കോച്ച് ബ്രയന്‍ ലാറ വ്യക്തമാക്കിയത്. ഇന്നലെ ലക്നൗവിനെതിരെ മത്സരം കൈവിട്ട ശേഷം ആണ് സൺറൈസേഴ്സ് കോച്ചിന്റെ പ്രതികരണം.

അഭിഷേക് ശര്‍മ്മയുടെ ഓവറിൽ 5 സിക്സുകള്‍ ആണ് മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പൂരനും നേടിയത്. മത്സരഗതിയെ മാറ്റിയ ഓവറായിരുന്നു ഇത്. ചില മത്സരങ്ങള്‍ ക്ലോസ് ചെയ്യുവാന്‍ ടീമിന് സാധിക്കാതെ പോയതാണ് തിരിച്ചടിയായതെന്നും പല മത്സരങ്ങളിലും മത്സരത്തിലുടനീളം മുന്നിൽ നിന്നിട്ടും അവസാന ഓവറുകളിൽ കൈവിട്ട് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ലാറ വ്യക്തമാക്കി.