ഗ്ലെൻ ഫിലിപ്പ്സ് സൺറൈസേഴ്സിൽ, ഫറൂഖിയും ടീമിൽ

ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും മിന്നും ഫീൽഡറുമായ ഗ്ലെൻ ഫിലിപ്പ്സിനെ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. അടിസ്ഥാന വിലയ്ക്കാണ് മുന്‍ രാജസ്ഥാന്‍ റോയൽസ് താരത്തെ ടീം സ്വന്തമാക്കിയത്. 2021ൽ ഏറ്റവും അധികം ടി20 സിക്സുകള്‍ നേടിയ താരമാണ് ഗ്ലെൻ ഫിലിപ്പ്സ്.

മറ്റൊരു താരമായി അഫ്ഗാനിസ്ഥാന്റെ പേസ് ബൗളര്‍ ഫസലാഹ്ഖ് ഫറൂഖിയെ 50 ലക്ഷ രൂപയ്ക്ക് ടീം സ്വന്തമാക്കി.