ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ തകർപ്പനടി. ഒരു ഇടവേളക്ക് ശേഷം സൺറൈസേഴ്സ് ഓപ്പണാർമാർ ഒരുപോലെ ഫോമിൽ ആയ മത്സരത്തിൽ വെറും 10 ഓവറിലേക്ക് അവർ കളി വിജയിച്ചു. ഇന്ന് 166 എന്ന വിജയലക്ഷം തേടി ഇറങ്ങിയ സൺറൈസേഴ്സ് കണ്ണടച്ചു തുറക്കും മുമ്പ് കളി തീർക്കുക ആയിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും തന്നെയാണ് ഇന്ന് ഒരു ദയയും ഇല്ലാതെ ലഖ്നൗ ബൗളർമാരെ അടിച്ചുപൊളത്തിയത്. അവർ 9.4 ഓവറിലേക്ക് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയലക്ഷ്യത്തിൽ എത്തി.
അഭിഷേക് ഇന്ന് 18 പന്തിലും ട്രാവിസ് ഹെഡ് 16 പന്തിലും അർധ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ 10 ഓവറിൽ തന്നെ അവർ 107 റൺസിൽ എത്തിയിരുന്നു. ട്രാവിസ് ഹെഡ് ആകെ 30 പന്തിൽ 89 റൺസ് ആണ് എടുത്തത്. 8 സിക്സും 8 ഫോറും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അഭിഷേക് 28 പന്തിൽ 75 റൺസും എടുത്തു. അഭിഷേക് 6 സിക്സും 8 ഫോറും അടിച്ചു.
ഈ വിജയത്തോടെ സൺ റൗസേഴ്സ് 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റിൽ എത്തി. ലഖ്നൗവിന് 12 പോയിന്റാണ് ഉള്ളത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. അവസാനം 48 റൺസ് എടുത്ത നിക്ലസ് പൂരനും 55 റൺസ് എടുത്ത ബദോനിയും ആണ് ലഖ്നൗവിന് മാന്യമായ സ്കോർ നൽകിയത്.
തുടക്കത്തിൽ ക്യാപ്റ്റൻ രാഹുൽ 29 റൺസ് എടുത്തുവെങ്കിലും അദ്ദേഹം അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. മുപ്പത്തിമൂന്ന് പന്തിൽ ആണ് രാഹുൽ 29 റൺസ് എടുത്തത്. ഡി കോക്ക് 2 റൺസ്, സ്റ്റോയിനസ് 3 റൺസ് എന്നിവർ നിരാശപ്പെടുത്തി. 21 പന്തിൽ 24 റൺസെടുത്ത് ക്രുണാൽ പാണ്ട്യയും കാര്യമായി റൺസ് ഉയർത്താൻ സഹായിച്ചില്ല.
പിന്നീടാണ് നിക്ലസ് പൂരനും ആയുഷ് ബദോണിയും ഒരുമിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തി. ബദോനി 30 പന്തിൽ 55 റൺസും പൂരൻ 26 പന്തിൽ 48 റൺസും എടുത്തു. സൺറൈസസിനായി ഇന്ന് ഭുവനേശ്വർ കുമാർ മനോഹരമായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറിൽ വെറും 12 റൺസ് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.