ലേലത്തിലെ അതൃപ്തി, സൺറൈസേഴ്സ് ഹൈദ്രബാദ് സഹ പരിശീലക സ്ഥാനം ഒഴി‍ഞ്ഞ് സൈമൺ കാറ്റിച്ച്

സൺറൈസേഴ്സ് ഹൈദ്രാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച്. ഫ്രാഞ്ചൈസി ലേല പദ്ധതികള്‍ മറന്നാണ് ലേലത്തിൽ ടീം തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആരോപിച്ചാണ് സൈമൺ പടിയിറങ്ങുന്നത്.

ടീം മാനേജ് ചെയ്യുന്ന രീതിയിലും സൈമണിന് അതൃപ്തിയുണ്ടെന്നാണ് ലഭിച്ച വിവരം. മുന്‍ ഓസ്ട്രേലിയന്‍ താരം ടീമുമായി സഹകരിക്കുന്നത് അവസാനിപ്പിച്ചുവെന്നത് സൺറൈസേഴ്സ് ഫ്രാഞ്ചൈസി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ വ്യക്തിപരമായ കാരണങ്ങളും ബയോ-സുരക്ഷ നിയന്ത്രണങ്ങളുമാണ് ഫ്രാഞ്ചൈസി കാരണമായി പറഞ്ഞിരിക്കുന്നത്.