ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ എഡിഷനിലും ഡെൽഹി ക്യാപിറ്റൽസിനെ ശ്രേയസ് അയ്യർ നയിക്കും. ഡെൽഹി ക്യാപിറ്റൽസ് ട്വിറ്ററിലുടെയാണ് ഈ എഡിഷനിലും ശ്രേയസ് അയ്യർ തന്നെയാകും ക്യാപിറ്റൽസിനെ നയിക്കുക എന്നറിയിച്ചത്. ഇത്തവണ ഐപിഎല്ലിന് ഒരുങ്ങി തന്നെയാണ് ക്യാപിറ്റൽ ടീം ഇറങ്ങുക. ഡിസംബർ 19 നടക്കുന്ന താര ലേലത്തിന് മുന്നോടിയായി തന്നെ സൂപ്പർ താരങ്ങളായ രഹാനെയേയും അശ്വിനേയും ക്യാപിറ്റൽസ് സ്വന്തമാക്കി.
2018ൽ ഗൗതം ഗംഭീർ സ്ഥാനമൊഴിഞ്ഞപ്പോൾ ആണ് അയ്യർ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. അയ്യറുടെ കീഴിൽ ഭേദപ്പെട്ട പ്രകടമാണ് ഐപിഎല്ലിൽ ഡെൽഹി നടത്തിയത്. കഴിഞ്ഞ സീസണിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അയ്യർക്കും സംഘത്തിനുമായിരുന്നു. 27.85 കോടി രൂപയാണ് താരലേലത്തിനായി ഡെൽഹിയുടെ കയ്യിലുള്ളത്. അഞ്ച് വിദേശ താരങ്ങൾക്കുള്ള സ്ലോട്ടും ഡെൽഹിക്കുണ്ട്.