ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പകുതിയില്‍ ആര്‍സിബി കളിച്ച രീതിയില്‍ ആദ്യ പകുതിയും കളിയ്ക്കണമെന്ന ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി. തുടക്കത്തില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷം തിരിച്ചുവരവ് നടത്തുക അസാധ്യമായിരുന്നു, എന്നാല്‍ അവസാന മത്സരങ്ങളില്‍ വിജയിക്കുവാന്‍ ടീമിനായി എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പകുതിയില്‍ ടീം പുറത്തെടുത്ത മികവില്‍ വളരെ സന്തോഷമുണ്ട്, ടീം മാനേജ്മെന്റിനാണ് ഇതിന്റെ ഏറ്റവും വലിയ നന്ദി നല്‍കേണ്ടത്. ഞങ്ങളെ യഥാര്‍ത്ഥ കാഴ്ചപ്പാടില്‍ കാര്യങ്ങളെ വീക്ഷിക്കുവാന്‍ അവര്‍ സജ്ജമാക്കുകയായിരുന്നു. ഞങ്ങളാഗ്രഹിച്ച സ്ഥാനമല്ല പോയിന്റ് പട്ടികയില്‍ ഞങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇതൊരു മോശം സീസണാണെന്ന് രണ്ടാം പകുതിയെ കണക്കിലെടുത്താല്‍ തോന്നുകയില്ല. 7 മത്സരങ്ങളില്‍ അഞ്ചെണ്ണം തങ്ങള്‍ രണ്ടാം പകുതിയില്‍ വിജയിച്ചു. അതില്‍ ഒരെണ്ണം ഉപേക്ഷിക്കപ്പെട്ട മത്സരവുമാണ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമെന്ന നിലയില്‍ എന്താണെന്നതാണ് ഈ രണ്ടാം പകുതിയില്‍ ടീമംഗങ്ങള്‍ തെളിയിച്ചു, അതിനു സാധിച്ചുവെന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്നും കോഹ്‍ലി വ്യക്തമാക്കി.