ബാഴ്‌സലോണക്കെതിരെ ഫിർമിനോയില്ല

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ കളിക്കില്ല. മസിലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ന്യൂ കാസിലിനെതിരെ പരിക്കേറ്റ മുഹമ്മദ് സലയും കളിക്കുമെന്ന് ഉറപ്പില്ലാത്തതോടെ ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ വമ്പൻ തിരിച്ചുവരവ് നടത്താമെന്ന ലിവർപൂളിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. നേരത്തെ നുക്യാമ്പിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഏക പക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബാഴ്‌സലോണ ജയിച്ചിരുന്നു.

ലിവർപൂളിന്റെ അവസാന പ്രീമിയർ ലീഗ് മത്സരത്തിലും ഫിർമിനോ കളിക്കുമെന്ന് ഉറപ്പില്ലെന്ന് പരിശീലകൻ ക്ളോപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ട്രൈനിങ്ങിനിടെ മസിലിന് പരിക്കേറ്റ ഫിർമിനോ ഇന്നലെ നടന്ന ന്യൂ കാസിലിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ന്യൂ കാസിലിനെതിരെ പരിക്കേറ്റ സലയും ബാഴ്‌സലോണക്കെതിരെ കളിക്കുമെന്ന് ഉറപ്പില്ല. ന്യൂ കാസിൽ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ച സലയെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് പോയത്