ഷമിയുടേത് അവിസ്മരണീയ പ്രകടനം

Sports Correspondent

മുഹമ്മദ് ഷമിയുടെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള പ്രകടനം അവിസ്മരണീയമെന്ന് വിശേഷിപ്പച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. ഷമിയുടെ സ്പെല്ല് മികച്ച നിന്നുവെങ്കിലും പഞ്ചാബിന്റെ മറ്റു ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്കെതിരെ തോല്‍വിയായിരുന്നു ഫലം. തന്റെ നാലോവറില്‍ വെറും 21 റണ്‍സ് വഴങ്ങിയായിരുന്നു ഷമിയുടെ മൂന്ന് വിക്കറ്റ് നേട്ടം.

സിദ്ധേഷ് ലാഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെയാണ് ഷമി പുറത്താക്കിയത്. പാണ്ഡ്യ സഹോദരന്മാരെ ഒരേ ഓവറില്‍ പുറത്താക്കി പഞ്ചാബിനു വലിയ സാധ്യതയാണ് താരം മത്സരത്തില്‍ നേടിക്കൊടുത്തതെങ്കിലും പിന്നീട് മത്സരം ടീം കൈവിടുകയായിരുന്നു.