തീപാറുന്ന പേസിലായിരുന്നു ഇന്നലെ ഡല്‍ഹിയുടെ ആന്‍റിക് നോര്‍ക്കിയേയുടെ ബൗളിംഗ്. ആദ്യ ഓവര്‍ എറിയാനെത്തിയ താരത്തെ ജോസ് ബട്‍ലര്‍ അടിച്ച് പറത്തിയെങ്കിലും രാജസ്ഥാന്‍ ഓപ്പണറെ പുറത്താക്കി ശക്തമായ തിരിച്ചുവരവാണ് ഡല്‍ഹി താരം നടത്തിയത്.
ജോഫ്ര ആര്‍ച്ചറെക്കാള്‍ പേസില്‍ എറിഞ്ഞ താരം ഇന്നലെ മണിക്കൂറില്‍ 156.22 കിലോമീറ്റര്‍ വേഗതയിലാണ് പന്തെറിഞ്ഞത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ രാജസ്ഥാന്റെ പ്രതീക്ഷയായിരുന്ന റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും തെറിപ്പിച്ച നോര്‍ക്കിയയുടെ ബൗളിംഗിനെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗും പ്രശംസിച്ചു.
കണ്ണ് ചിമ്മിയാല്‍ നോര്‍ക്കിയയുടെ പന്ത് മിസ്സാവും എന്നാണ് സേവാഗ് വ്യക്തമാക്കിയത്. ഐപിഎലിലെ ഏറ്റവും വേഗതയേറിയ പന്ത് താനെറിയുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നാണ് താരം പറഞ്ഞത്. താന്‍ പേസ് സൃഷ്ടിക്കുവാനായി കുറെ നാളായി പരിശീലത്തിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഈ നേട്ടത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ആന്‍റിക് നോര്‍ക്കിയ വ്യക്തമാക്കി.