ബാഴ്സക്ക് തിരിച്ചടി, പ്യാനിചിന് പരിക്ക്

20201015 115939
- Advertisement -

മധ്യനിരയിൽ ഇപ്പോൾ തന്നെ താരങ്ങൾ കുറവാണ് ബാഴ്സലോണക്ക്. അതിനൊപ്പം പുതിയ പരിക്ക് വാർത്ത കൂടെ വരുന്നത് ക്ലബിന് വലിയ തിരിച്ചടിയാകും. ബാഴ്സലോണ മധ്യനിര താരം പ്യാനിച് ആണ് പരിക്കിന്റെ പിടിയിലായത്‌. ഇന്നലെ ബോസിനയും പോളണ്ടും തമ്മിൽ ഉള്ള മത്സരത്തിനിടയിൽ ആയിരുന്നു പ്യാനിചിന് പരിക്കേറ്റത്. 33ആം മിനുട്ടിൽ തന്നെ പരിക്ക് കാരണം പ്യാനിചിനെ പിൻവലിക്കേണ്ടതായും വന്നു.

താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മനസ്സിലാകു എന്ന് ബോസ്നിയ പരിശീലകൻ അറിയിച്ചു. ഇന്ന് ബാഴ്സയിൽ എത്തിയ ശേഷം കൂടുതൽ പരിശോധനയ്ക്ക് പ്യാനിച് വിധേയനാകും. എന്തായാലും രണ്ടാഴ്ച എങ്കിലും താരം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ‌. ബാഴ്സലോണ ഈ വരുന്ന ആഴ്ചകളിൽ എൽ ക്ലാസികോയും യുവന്റസിനെതിരായ പോരാട്ടവും ഒക്കെ ഉണ്ട്. അതിനിടയിൽ ആണ് ഈ പരിക്ക് വാർത്ത വരുന്നത്.

Advertisement