സുമീത് പസ്സി ഇനി പഞ്ചാബിൽ

ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന സുമീത് പസ്സി ഇനി ഐലീഗിൽ കളിക്കും. ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സിയാണ് സുമീത് പസ്സിയെ സ്വന്തമാക്കിയിരിക്കുന്നത്. താരവും പഞ്ചാബുനായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനായി 14 മത്സരങ്ങൾ കളിച്ച ഫോർവേഡ് 1 ഗോളും ഒരു അസിസ്റ്റും കഴിഞ്ഞ സീസണിൽ നേടിയിരുന്നു. ഐ എസ് എല്ലിൽ ആകെ 32 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

25കാരനായ താരം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ്, ഡി എസ് കെ ശിവജിയൻസ്, സ്പോർടിങ് ഗോവ എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്. ചണ്ഡിഗഡ് അക്കാദമിയുലൂടെ വളർന്നു വന്ന പസി ഇന്ത്യൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.