ടോസ് നേടി സഞ്ജു, ബാറ്റിംഗ് അനുകൂല സാഹചര്യമെന്ന് താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ നിര്‍ണ്ണായക മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയൽസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ മൂന്ന് മാറ്റമാണ് ടീം വരുത്തിയിട്ടുള്ളത്. കാര്‍ത്തിക് ത്യാഗി, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി എന്നിവര്‍ക്ക് പകരം ജയ്ദേവ് ഉനഡ്ക്ട്, ക്രിസ് മോറിസ്, എവിന്‍ ലൂയിസ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

അതേ സമയം ഒട്ടനവധി മാറ്റങ്ങളോടെയാണ് സൺ‍റൈസേഴ്സ് മത്സരത്തിനെത്തുന്നത്. ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ടേ, കേധാര്‍ ജാഥവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് പകരം ജേസൺ റോയ്, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന്‍ റോയൽസ്: Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Chetan Sakariya, Jaydev Unadkat, Mustafizur Rahman

സൺറൈസേഴ്സ് ഹൈദ്രാബാദ്: Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma