രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. സഞ്ജു സാംസണെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം ഒരോ മത്സരവും സീസണും കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട് വരികയാണെന്നും വാട്സൺ പറഞ്ഞു. സഞ്ജു ഒരു പാട് റൺസ് നേടുന്ന സീസൺ ആകും ഇത്. സഞ്ജു ഈ ഐ പി എല്ലിന്റെ സ്റ്റാർ ആകും എന്നും വാട്സൺ ജിയോ സിനിമയിൽ പറഞ്ഞു.

ഈ ഐ പി എല്ലിനെ തീ പിടിപ്പിക്കുന്ന പ്രകടനങ്ങൾ സഞ്ജുവിൽ നിന്ന് കാണാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ സഞ്ജു വളരെ ശാന്തനാണ്. ക്രീസിലും ഗ്രൗണ്ടിൽ ഫീൽഡിലും അദ്ദേഹം ശാന്തമായി തീരുമാനങ്ങൾ എടുക്കുന്നു. ഇതാണ് കഴിഞ്ഞ സീസണിൽ നിന്നുള്ള പ്രധാന മാറ്റം. കഴിഞ്ഞ സീസണിൽ സഞ്ജു ഒരുപാട് എനർജി വെറുതെ കളയുന്നുണ്ടായിരുന്നു. ഗിൽ പറഞ്ഞു.
സഞ്ജു ഇപ്പോൾ രാജസ്ഥാൻ റോയൽസിനെ മനോഹരമായാണ് നയിക്കുന്നത്. അദ്ദേഹം ഒരു നായകൻ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാട്സൺ ഗുജറാത്തിന് എതിരായ മത്സരത്തിന്റെ ഇടവേളയിൽ പറഞ്ഞു.














