എന്താണ് പിഴവു പറ്റുന്നത് എന്ന് രാജസ്ഥാൻ പെട്ടെന്ന് കണ്ടെത്തണം എന്ന് സഞ്ജു

Newsroom

Picsart 24 05 16 08 43 32 552
Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ റോയൽസിന് എന്താണ് ശരിയായി നടക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് സഞ്ജു സാംസൺ. പഞ്ചാബിന് എതിരായ മത്സരത്തിനു ശേഷം സ‌സാരിക്കുക ആയിരുന്നു സഞ്ജു‌. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ നാലാം തോൽവി ആയിരുന്നു പഞ്ചാബിനെതിരെയുള്ളത്.

സഞ്ജു 24 05 12 19 40 43 558

“വളരെ സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങൾ പരാജയങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ഞങ്ങൾ സമ്മതിക്കണം. ഒരു ടീമെന്ന നിലയിൽ എന്താണ് നമുക്ക് നന്നായി പ്രവർത്തിക്കാത്തത് എന്ന് നമ്മൾ കണ്ടെത്തണം. ഈ നിർണായക ഘട്ടത്തിൽ, ഞങ്ങൾക്ക് ആയി ആരെങ്കിലും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.” സഞ്ജു പറഞ്ഞു.

ഇന്നലെ 10-15 റൺസ് കുറവായിരുന്നു എന്ന് സഞ്ജു പറഞ്ഞു. കൂടുതൽ റൺസ് ഞങ്ങൾ നേടേണ്ടതുണ്ട്. കൂടുതൽ വേഗതയിൽ. വരും മത്സരങ്ങളിൽ ഫലങ്ങൾ ഞങ്ങൾക്ക് അനുകൂലം ആകും എന്ന് പ്രതീക്ഷിക്കാം. സഞ്ജു പറഞ്ഞു.