“ഇത്ര നല്ല താരങ്ങൾ ഉള്ള ടീം, ഈ അവസ്ഥയിൽ നിൽക്കുന്നത് ഞെട്ടിക്കുന്നു” – സഞ്ജു സാംസൺ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിലെ ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും കഴിഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് ഉറപ്പിക്കാൻ മറ്റുഫലങ്ങൾ കാത്തിരിക്കുകയാ‌ണ്. ഈ അവസ്ഥയിൽ തങ്ങൾ തൃപ്തരല്ല എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. ഞങ്ങൾക്ക് ഒരു ഗുണനിലവാരമുള്ള ടീം ഉണ്ട്, എന്നിട്ടും ഞങ്ങൾ ടേബിളിൽ നിൽക്കുന്ന ഈ അവസ്ഥ അൽപ്പം ഞെട്ടിക്കുന്നതാണ്. സഞ്ജു പറഞ്ഞു

സഞ്ജു 23 05 20 00 25 33 970

ഇന്ന മത്സരത്തിന്റെ അവസാനത്തിൽ, ഹെറ്റ്‌മെയർ ശക്തമായി മുന്നേറുമ്പോൾ ഞങ്ങൾ 18.5-ലേക്ക് കളി പൂർത്തിയാക്കുമെന്ന് കരുതി. സഞ്ജു പറഞ്ഞു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. സഞ്ജു പറഞ്ഞു. ഇന്ന് അർധ സെഞ്ച്വറി നേടിയ ജയ്സ്വാളിനെ പുകത്തിയ സഞ്ജു ജയ്സ്വാൾ ഇന്ന് പക്വത കാണിച്ചു എന്നു പറഞ്ഞു. ജയ്സ്വാൾ 100 അന്താരാഷ്ട്ര ടി20കൾ കളിച്ചതായി തോന്നും അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ. ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.