ഇവനല്ലേ നായകൻ!! നമ്മുടെ സഞ്ജു സാംസൺ!

Newsroom

വീണ്ടും ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സഞ്ജു സാംസൺ. ഇന്ന് ഒരിക്കൽ കൂടി സഞ്ജു സാംസൺ താൻ പുതിയ സഞ്ജു ആണെന്ന് തെളിയിച്ചു. ഇന്ന് ലഖ്നൗവിന് എതിരെ ഒരു ക്യാപ്റ്റൻ എങ്ങനെ കളിക്കണമെന്ന ഉദാഹരണമാണ് സഞ്ജു കാണിച്ചുതന്നത്. പവർ പ്ലേയുടെ അവസാനം ബട്ട്ലറെയും ജയ്സ്വാളിനെയും അതുകഴിഞ്ഞ് പിറകെ പരാഗിനെയും നഷ്ടപ്പെട്ടപ്പോൾ തൻറെ ടീമിനെ സമ്മർദ്ദത്തിൽ ആക്കാതെ ക്രീസിൽ നിന്ന് നയിക്കാൻ സഞ്ജുവിനായി.

സഞ്ജു സാംസൺ 24 04 27 23 19 11 381

സീസണിൽ ഇതുവരെ തിളങ്ങാൻ ആവാതിരുന്ന ജുറലിന് പിന്തുണ നൽകി അദ്ദേഹത്തിന് അടിക്കാനുള്ള ചുമതല സഞ്ജു ആദ്യം കൊടുത്തു. ജുറൽ ആക്രമിച്ച്യ് കളിച്ചപ്പോൾ സഞ്ജു ഒരു സൈഡിൽ നിലയുറപ്പിച്ചു നിൽക്കുകയായിരുന്നു. പിന്നെ ഗിയർ മാറ്റാൻ സമയമായെന്ന് കണ്ടപ്പോൾ സഞ്ജു സാംസൺ ആക്രമിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ 20 പന്തിൽ 30 റൺസ് എന്ന നിലയിൽ നിന്നും പെട്ടെന്ന് രവി ബിഷ്ണോയിയെ ആഞ്ഞടിച്ച് സഞ്ജു 24 പന്തിൽ നിന്ന് 44 റൺസ് എന്ന നിലയിലേക്ക് എത്തി. 28 പന്തിൽ സഞ്ജു അർധ സെഞ്ച്വറുയും കടന്നു.

അവസാനം ഒരു ഓവർ ബാക്കിയിരിക്കെ 6 അടിച്ച് വിജയ റൺ നേടുമ്പോൾ സഞ്ജുവിനെ ആകെ റൺസ് 33 പന്തിൽ 71. 4 സിക്സും 7 ഫോറും. സഞ്ജുവിന്റെ ഈ ഐ പി എൽ സീസണിലെ നാലാം അർധ സെഞ്ച്വറിയുമായിരുന്നു ഇത്.

ഈ സീസണിൽ സഞ്ജു സാംസൺ എന്നും കളിച്ചുകൊണ്ടിരുന്നത് ഈ ശൈലിയിലാണ്. ക്ഷമയോടെ കളിക്കുന്ന സഞ്ജുവിനെ മുൻ സീസണിൽ നമ്മൾ കണ്ടിട്ടില്ല. ഈ സീസണിൽ ആദ്യ മത്സരത്തിൽ ലക്നൗവിന് എതിരെ പ്ലയർ ഓദ് ദി മാച്ച് ആയതിനുശേഷം സഞ്ജു പറഞ്ഞിരുന്നു ഈ സീസണിൽ നിങ്ങൾ പുതിയൊരു സഞ്ജുവിനെ ആണ് കാണുക എന്ന്. അതാണ് ഈ സീസണിൽ ഇടനീളം ഇതുവരെ സഞ്ജു കാണിച്ചു തന്നത്. ഇന്നത്തെ ഇന്നിംഗ്സോടെ സഞ്ജു ഈ സീസണിൽ രാജസ്ഥാന്റെ ടോപ് സ്കോർ ആയി നിൽക്കുകയാണ്. 385 റൺസ് ആണ് സഞ്ജുവിന് ഇപ്പോൾ ഉള്ളത്. ആകെ കോഹ്ലി മാത്രമെ സഞ്ജുവിന് മുന്നിൽ റൺസിൽ ഇപ്പോൾ ഉള്ളൂ.