IPL-ൽ 4000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ

Newsroom

ഐപിഎല്ലിൽ 4000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ. ഇന്നലെ ആർസിബിക്ക് എതിരായ മത്സരത്തിലെ ഇന്നിംഗ്സോടെയാണ് സഞ്ജു സാംസൺ 4000 റൺസ് മറികടന്നത്. ഐ പി എല്ലിൽ 4000 റൺസ് നേടുന്ന പതിനാറാമത്തെ ബാറ്റർ ആണ് സഞ്ജു സാംസൺ.

സഞ്ജു 24 04 07 02 31 56 795

152 ഇന്നിംഗ്സുകളിൽ നിന്നാണ് സഞ്ജു 4000 റൺസ് എന്ന നാഴികകല്ലിൽ എത്തിയത്. ഐപിഎല്ലിൽ 137 ആണ് സഞ്ജു സാംസന്റെ സ്ട്രൈക്ക് റേറ്റ്. 29നു മുകളിൽ ആണ് സഞ്ജുവിന്റെ ഐ പി എല്ലിലെ ശരാശരി. മൂന്നാം സ്ഥാനത്ത് ബാറ്റു ചെയ്ത് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സഞ്ജു.

22 അർധ സെഞ്ച്വറികളും 2 സെഞ്ച്വറികളും സഞ്ജു ഐ പി എല്ലിൽ നേടിയിട്ടുണ്ട്. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി ആയിരുന്നു ഇന്നലെ പിറന്നത്.