റൺ വേട്ടയിൽ സഞ്ജുവിന് മുന്നിൽ ഇനി കോഹ്ലി മാത്രം

Newsroom

ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരായ ഇന്നിംഗ്സോടെ സഞ്ജു സാംസൺ ഈ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇനി വിരാട് കോഹ്ലി മാത്രമാണ് സഞ്ജു സാംസണ് മുന്നിൽ ഉള്ളത്. ഇന്ന് 33 പന്തിൽ 71 റൺസാണ് സഞ്ജു സാംസൺ അടിച്ചത്. 4 സിക്സും 7 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

സഞ്ജു 24 04 28 00 57 08 100

കോഹ്ലിക്ക് 9 ഇന്നിങ്സുകളിൽ നിന്ന് 430 റൺസാണ് ഉള്ളത്. കോഹ്ലിക്ക് 61 ആണ് ശരാശരി. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 145.76ഉം ആണ്. സഞ്ജുവിന് ഇന്നത്തെ ഇന്നിംഗ്സോടെ 9 ഇന്നിംഗ്സിൽ നിന്ന് 385 റൺസ് ആയി. 77 ആണ് സഞ്ജുവിന്റെ ശരാശരി. 161 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിന് ഉണ്ട്.

378 റൺസ് നേടിയ കെ എൽ രാഹുലും 10 ഇന്നിംഗ്സിൽ നിന്ന് 371 റൺസ് നേടിയ റിഷഭ് പന്തും ആണ് റൺസിനെ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ളത്.

Screenshot 20240428 005854 Cricbuzz