ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരായ ഇന്നിംഗ്സിൽ സഞ്ജു സാംസന്റെ ഉപദേശം സഹായകമായെന്ന് രാജസ്ഥാൻ ബാറ്റർ ദ്രുവ് ജുറൽ. ഇന്നലെ വിജയത്തിൽ നിർണായകമായ അർധ സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുക ആയിരുന്നു ജുറൽ.

“എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം വിജയം വരെ ബാറ്റു ചെയ്യാൻ ആണ് ഞാൻ ആഗ്രഹിച്ചത്. അവസാനം വരെ തുടരാനും എൻ്റെ ടീമിനായി ഗെയിം പൂർത്തിയാക്കാനും ഞാൻ ആഗ്രഹിച്ചു. ഞാൻ ഇന്ന് നന്നായി ഇന്നിംഗ്സ് ആരംഭിച്ചു, പക്ഷേ എൻ്റെ ഷോട്ടുകൾ നേരെ ഫീൽഡർമാരിലേക്ക് ആയിരുന്നു പോയിരുന്നത്. അപ്പോൾ സഞ്ജു ഭായ് എന്നോട് ശാന്തനാകാൻ പറഞ്ഞു, അധികം ബുദ്ധിമുട്ടാതെ എൻ്റെ സമയമെടുത്ത് കളിക്കാൻ പറഞ്ഞു.” ദ്രുവ് പറയുന്നു.
പന്ത് നോക്കി അടിക്കാൻ തന്റെ ഷോട്ടുകൾ കളിക്കാനും സഞ്ജു പറഞ്ഞു. പന്ത് വരും മുമ്പ് പ്ലാൻ ചെയ്ത് ഷോട്ട് കളിക്കാതെ പന്ത് നോക്കി കളിക്കാൻ അദ്ദേഹം പറഞ്ഞു. അത് സഹായകമായി. ജുറൽ പറഞ്ഞു.
ഒരു ഓവറിൽ 20 റൺസ് ലഭിച്ചതോടെ ബാറ്റിംഗിലെ സമ്മർദ്ദം കുറഞ്ഞു. അതാണ് എന്നെ മുന്നോട്ട് നയിച്ചത്. ജുറൽ പറഞ്ഞു.














