ഗ്ലൗവ് ഉണ്ടെങ്കിൽ ക്യാച്ച് ചെയ്യാൻ ഈസിയാണെന്ന് തന്റെ ഫീൽഡർമാർ മനസ്സിലാക്കണം എന്ന് സഞ്ജു

Newsroom

Picsart 24 04 14 00 28 09 910
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിനിടയിൽ രണ്ട് ക്യാച്ചുകൾക്കായി സഞ്ജു സാംസണും ഫീൽഡർമാരുടെ തമ്മിൽ കൺഫ്യൂഷൻ ആകുന്നത് കാണാനായി. ആദ്യം ആവേശ് ഖാൻ എറിഞ്ഞ പന്തൽ അഥർവ്വയുടെ ക്യാച്ച് ആയിരുന്നു. സഞ്ജു സാംസണും കുൽദീപ് സെന്നും തമ്മിലായിരുന്നു ആശയവിനിമയത്തിൽ പ്രശ്നം ഉണ്ടായത്. സഞ്ജു സാംസൺ തന്റെ കാച്ചാണെന്ന് അലറി വിളിച്ചു പറഞ്ഞുവെങ്കിലും അത് കേൾക്കാതെ കുൽദീപ് ക്യാച്ച് എടുക്കുക ആയിരുന്നു. ചെറിയ ഭാഗ്യത്തിന് ആണ് ആ ക്യാച്ച് നഷ്ടമാകാതിരുന്നത്. സഞ്ജു ആ ക്യാച്ചിനു വേണ്ടി കുൽദീപിന്റെ കൈക്ക് ഒപ്പം വരെ എത്തിയിരുന്നു.

സഞ്ജു 24 04 14 00 24 47 253

അതിനുശേഷം മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അശുതോഷിന്റെ ഒരു കാച്ചിലും ഇതേപോലൊരു കൺഫ്യൂഷൻ ഉണ്ടായി. അശുതോഷ് ഉയർത്തിയടിച്ച പന്ത് പിടിക്കാനായി സഞ്ജു സാംസൺ ഓടിയെത്തിയെങ്കിലും ആവേശ് ഖാൻ സഞ്ജുവിന്റെ വിളി കേൾക്കാതെ ക്യാച്ചിന് ട്രൈ ചെയ്തത് ആ ക്യാച്ച് ആർക്കും കിട്ടാതെ ആയി. ഈ അവസരം മുതലക്കി ബാറ്റു ചെയ്ത അശുതോഷ് പഞ്ചാബിന് മാന്യമായ സ്കോർ നൽകുകയും ചെയ്തിരുന്നു.

ഫീൽഡിലെ ഈ സംഭവങ്ങളെ കുറിച്ച് മത്സര ശേഴം സഞ്ജു സംസാരിച്ചു. ഫീൽഡിൽ ഇന്ന് രണ്ട് രസകരമായ സംഭവങ്ങൾ ഉണ്ടായി എന്നും എന്നാൽ തനിക്ക് തന്നെ ഫാസ്റ്റ് ബൗളർമാരോട് പറയാനുള്ളത് ഗ്ലൗവ് ഉണ്ടെങ്കിൽ കുറച്ചുകൂടെ എളുപ്പത്തിൽ ക്യാച്ച് ചെയ്യാൻ പറ്റും എന്നാണ്. അവരത് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു. തമാശയായി സഞ്ജു പറഞ്ഞു.

എന്തായാലും ക്യാച്ചിനു വേണ്ടി ഫീൽഡർമാർ ശ്രമിക്കുന്നു എന്നത് തനിക്ക് സന്തോഷം നൽകുന്നു‌ ക്യാച്ച് വരുമ്പോൾ മാറി നിൽക്കുന്ന ഫീൽഡർമാർ അല്ല തന്റെ ഒപ്പം ഉള്ളത് എന്നത് ആശ്വാസം നൽകുന്നു എന്നും സഞ്ജു പറഞ്ഞു. ഇന്ന് ആവേശകരമായ മത്സരത്തിൽ സഞ്ജു സാംസണും രാജസ്ഥാനും അവരുടെ അഞ്ചാം വിജയം കരസ്ഥമാക്കിയിരുന്നു. അവരിപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.