“സഞ്ജുവിന്റെ 55 ഈ ഐ പി എല്ലിലെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന്”

ഈ ഐ പി എല്ലിൽ ഇതുവരെയുള്ള ബാറ്റിങ് പ്രകടനത്തിൽ ഏറ്റവും മികച്ചത് സഞ്ജു സാംസന്റെ ഹൈദരബാദിന് എതിരായ 55 റൺസ് ആണ് എന്ന് കെവിൻ പീറ്റേഴ്സൺ. സഞ്ജു രാജസ്ഥാനന്റെ ആദ്യ മത്സരത്തിൽ 27 പന്തിൽ നിന്നായിരുന്നു 55 റൺസ് എടുത്തത്‌

“സാംസണിന്റെ 55 റൺസ് ടൂർണമെന്റിലെ ഇതുവരെയുള്ള ഇന്നിങ്സുകളിൽ ഒന്നായിരുന്നു” പീറ്റേഴ്സൺ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനങ്ങൾക്കായുള്ള പോരാട്ടം എത്രത്തോളം പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം എന്നും പീറ്റേഴ്സൺ പറഞ്ഞു

ഇതിനകം തന്നെ കെഎൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. ഇഷാൻ കിഷൻ, മായങ്ക് അഗർവാൾ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരും ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിങ് ശക്തികളായുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അതിശക്തമാണെന്നും അദ്ദേഹം പറഞ്ഞു.