ബാറ്റിംഗ് അവസരത്തിനൊത്തുയര്‍ന്നില്ല, റസ്സലെത്തുന്നത് വരെ ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കി – മയാംഗ് അഗര്‍വാള്‍

തന്റെ ടീമിന്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍. ഐപിഎലില്‍ ഇന്നലെ റസ്സല്‍ അടിയിൽ മത്സരം കൈവിട്ട ശേഷം പ്രതികരിക്കുകയായിരുന്നു മയാംഗ്.

ബൗളര്‍മാര്‍ തുടക്കത്തിൽ പ്രതീക്ഷ നല്‍കിയെങ്കിലും ആന്‍ഡ്രേ റസ്സൽ ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നും മയാംഗ് വ്യക്തമാക്കി. 170 റൺസ് പിറക്കേണ്ട വിക്കറ്റായിരുന്നു ഇതെന്നും എന്നാൽ ബാറ്റ്സ്മാന്മാര്‍ക്ക് 137 റൺസ് മാത്രമേ നേടാനായുള്ളുവെന്നും മയാംഗ് വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റിന്റെ തുടക്കമായതിനാൽ ഇത്തരം തിരിച്ചടി അത്ര സാരമുള്ളതല്ലെന്നും മയാംഗ് സൂചിപ്പിച്ചു.