പ്രായം ഏറുന്നുവെന്ന് ഉമേഷ് പക്ഷേ താരം ഫിറ്റാവുയാണെന്ന് ശ്രേയസ്സ് അയ്യര്‍

Umeshyadav2

കൊല്‍ക്കത്തയുടെ പഞ്ചാബിനെതിരെയുള്ള വിജയത്തിൽ റസ്സലിന്റെ വെടിക്കെട്ട് പ്രകടനത്തെ മറികടന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ഉമേഷ് യാദവ് ആയിരുന്നു. പഞ്ചാബിന്റെ നാല് വിക്കറ്റുകളാണ് താരം നേടിയത്.

ഉമേഷ് യാദവ് തന്നോട് പറയുന്നത് അദ്ദേഹത്തിന് പ്രായം ആയി വരികയാണെന്നാണ്, എന്നാൽ താന്‍ തിരിച്ച് പറയുന്നത് താരം കൂടുതൽ ഫിറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ്. താന്‍ എപ്പോള്‍ ജിമ്മിൽ പോയാലും ഉമേഷ് അവിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണാമെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും അയ്യര്‍ കൂട്ടിചേര്‍ത്തു.