രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ജിതേഷ് ശര്‍മ്മ പുറത്താകുമ്പോള്‍ 114/5 എന്ന നിലയിലായിരുന്ന പഞ്ചാബിനെ സാം കറന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 37 പന്തിൽ നിന്ന് 73 റൺസ് നേടിയ സാം കറന്‍ ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് 5 വിക്കറ്റ് നഷ്ടത്തിൽ മികച്ച സ്കോറിലേക്ക് പഞ്ചാബിനെ നയിച്ചത്.
ജിതേഷ് ശര്‍മ്മ 28 പന്തിൽ 44 റൺസ് നേടി പുറത്താകുകയായിരുന്നു. 50/4 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ ജിതേഷ് ശര്‍മ്മയും സാം കറനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ജിതേഷിന്റെ വിക്കറ്റ് വീഴ്ത്തി നവ്ദീപ് സൈനി കൂട്ടുകെട്ട് തകര്‍ത്തു. നേരത്തെ അഥര്‍വ ടൈഡേയെയും ലിയാം ലിവിംഗ്സ്റ്റണിനെയും നവ്ദീപ് സൈനി തന്നെ പുറത്താക്കിയിരുന്നു.
ജിതേഷ് ശര്‍മ്മ പുറത്തായ ശേഷം സാം കറന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 150 റൺസ് കടന്നു. 37 പന്തിൽ 73 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. സാം കറന്‍ 31 പന്തിൽ 49 റൺസും ഷാരൂഖ് ഖാന്‍ 23 പന്തിൽ 41 റൺസും നേടി.
ചഹാൽ എറിഞ്ഞ 19ാം ഓവറിൽ ഷാരൂഖ് ഖാന്‍ ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ സാം കറന്‍ രണ്ട് സിക്സും ഫോറും നേടി. ഇതോടെ ഓവറിൽ നിന്ന് 28 റൺസാണ് പഞ്ചാബ് നേടിയത്. അവസാന ഓവറിൽ ബോള്‍ട്ടിനെതിരെ ഷാരൂഖ് ഖാന്‍ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസാണ് പിറന്നത്.