സച്ചിൻ മുംബൈ ഇന്ത്യൻസിനൊപ്പം യു എ ഇയിൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കൽ മുംബൈ ഇന്ത്യൻസിനൊപ്പം യു എ ഇയിൽ ചേർന്നു. ഐ പി എൽ പുനരാരംഭിക്കുമ്പോൾ ടീമിന് പിന്തുണയുമായി സച്ചിൻ ഉണ്ടാകും. സച്ചിൻ ടീമിനൊപ്പം ചേരുകയാണെന്ന് സൂചിപ്പിച്ച് ഒരു ചിത്രം മുംബൈ ഇന്ത്യൻസ് ട്വിറ്ററിൽ പങ്കുവെച്ചു. സച്ചിൻ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് മെന്റർ ആയി നേരത്തെ ഉണ്ടായിരുന്നു. സച്ചിന്റെ സാന്നിദ്ധ്യം ക്ലബിന് വലിയ ഊർജ്ജമാകും എന്ന് മുംബൈ കരുതുന്നു. 2008 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസ ജേഴ്സിയിൽ കളിച്ച സച്ചിൻ അവർക്ക് ഒപ്പം 2013ൽ ഐ പി എൽ കിരീടവും നേടിയിട്ടുണ്ട്. ഐ പി എൽ നിർത്തിവെക്കുമ്പോൾ ഏഴ് മത്സരങ്ങളിൽ എട്ടു പോയിന്റുമായി മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് നിൽക്കുക ആയിരുന്നു.