ഐ എസ് എൽ ഫിക്സ്ചർ നാളെ എത്തും

ഈ സീസണിലെ ഐ എസ് എൽ ഫിക്സ്ചർ നാളെ ഔദ്യോഗികമായി പുറത്തു വരും. നവംബർ 19നാണ് സീസൺ ആരംഭിക്കുന്നത്. സീസണിലെ ആദ്യ പകുതിയുടെ ഫിക്സ്ചർ ആകും പുറത്തു വരിക. ഐ എസ് എൽ പുതിയ സീസണും ആരംഭിക്കുക കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെ ആകും. ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ആകും ആദ്യം നേർക്കുനേർ വരിക.

അവസാന മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും തമ്മിൽ തന്നെ ആയിരുന്നു ആദ്യ ദിവസം ഏറ്റുമുട്ടിയിരുന്നത്. ഇത്തവണയും ഗോവയിൽ മാത്രമായാണ് ഐ എസ് എൽ മത്സരങ്ങൾ നടക്കുന്നത്. ഗോവയിൽ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക.