സ്മിത്തിനു വിജയത്തോടെ മടങ്ങാനാകുമോ, ടോസ് അറിയാം

Sports Correspondent

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ടീമിന്റെ നായകന്‍ സ്റ്റീവന്‍ സ്മിത്ത് നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് ജയത്തോടെ മടങ്ങുക എന്ന പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനെത്തുന്നത്. രണ്ട് മാറ്റങ്ങളോടെയാണ് ബാംഗ്ലൂര്‍ മത്സരത്തിനെത്തുന്നത്. ശിവം ഡുബേ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പകരം കുല്‍വന്ത് ഖെജ്രോലിയയും പവന്‍ നേഗിയും ടീമിലേക്ക് എത്തുമ്പോള്‍ രാജസ്ഥാന് വേണ്ടി ആഷ്ടണ്‍ ടര്‍ണറിനു പകരം മഹിപാല്‍ ലോംറോര്‍ അരങ്ങേറ്റം നടത്തുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ഗുര്‍കീരത്ത് സിംഗ് മന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, പവന്‍ നേഗി, നവ്ദീപ് സൈനി, കുല്‍വന്ത് ഖെജ്രോലിയ, ഉമേഷ് യാദവ് യൂസുവേന്ദ്ര ചഹാല്‍

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ, ലിയാം ലിവിംഗ്സ്റ്റണ്‍, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, റിയാന്‍ പരാഗ്, സ്റ്റുവര്‍ട് ബിന്നി, മഹിപാല്‍ ലോമറോര്‍, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട്, വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്