ഇന്ന് രാജസ്ഥാൻ റോയൽസിനും സഞ്ജുവിനും വിജയിക്കാൻ ആയെങ്കിലും അവർ ആഗ്രഹിച്ച വേഗത്തിൽ വിജയിക്കാൻ ആയിരുന്നില്ല. ഇന്ന് പഞ്ചാബിനെതിരെ 9 പന്തുകൾ ശേഷിക്കെ വിജയിച്ചിരുന്നു എങ്കിൽ രാജസ്ഥാൻ റോയൽസിന് റൺ റേറ്റിൽ ആർ സി ബിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്താമായിരുന്നു. എന്നാൽ കളി അവസാന ഓവറിലേക്കെത്തിയത് രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായി. എങ്കിലും ഇപ്പോഴും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും സാധ്യതകൾ ഉണ്ട്.
അതിന് അവർക്ക് മൂന്ന് ഫലങ്ങൾ മാത്രം അനുകൂലമായാൽ മതി. ഇപ്പോൾ 14 പോയിന്റുമായി രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്താണ്. 14 പോയിന്റുള്ള ആർ സി ബി മൂന്നാമതും 14 പോയിന്റ് തന്നെയുള്ള മുംബൈ ഇന്ത്യൻസ് ആറാമതും നിൽക്കുന്നു. മുംബൈ ഇന്ത്യൻസിന് രാജസ്ഥാൻ റോയൽസിനെക്കാൾ റൺ റേറ്റ് കുറവാണ്. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് സൺ റൈസേഴ്സിനോട് പരാജയപ്പെട്ടാൽ മുംബൈ രാജസ്ഥാന് പിറകിൽ തന്നെ ഫിനിഷ് ചെയ്യും.
ആർ സി ബി ഇപ്പോൾ രാജസ്ഥാനെക്കാൾ മികച്ച റൺ റേറ്റിൽ ആണ്. ആർ സി ബിക്ക് അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് എതിരാളികൾ. ഗുജറാത്ത് ടൈറ്റൻസ് ആർ സി ബിയെ ആദ്യ ബാറ്റു ചെയ്യുക ആണെങ്കിൽ 6 റൺസിന് മുകളിലോ അല്ലായെങ്കിൽ 19.2 ബോളിന് മുന്നെയോ തോൽപ്പിച്ചാൽ അത് രാജസ്ഥാന് അനുകൂലമാകും. അങ്ങനെ ഒരു ഫലം ഗുജറാത്ത് ടൈറ്റൻസിന് നേടാൻ ആയാൽ ആർ സി ബി നെറ്റ് റൺ റേറ്റിൽ രാജസ്ഥാന് പിറകിൽ പോകും. ഇത് രാജസ്ഥാന് പ്ലേ ഓഫിലേക്ക് വഴി തെളിക്കും.
ഇത് കൂടാതെ കെ കെ ആർ ലഖ്നൗവിനെ 106 റൺസിനോ 11.4 ഓവറിലേക്കോ പരാജയപ്പെടുത്താതിരിക്കുകയോ വേണം. ഈ മൂന്ന് മത്സരങ്ങളിൽ ഒരു ഫലം രാജസ്ഥാന് എതിരായാൽ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും.