ആര്‍സിബിയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് സഞ്ജു സാംസൺ

Sports Correspondent

Rajasthanroyals
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഫാഫ് ഡു പ്ലെസി ഇന്നും ഇംപാക്ട് പ്ലേയര്‍ ആയി ഇറങ്ങുമ്പോള്‍ ഈ മത്സരത്തിലും ആര്‍സിബിയെ വിരാട് കോഹ്‍ലി ആണ് നയിക്കുന്നത്.

അതേ സമയം ആര്‍സിബി നിരയിൽ ഒരു മാറ്റമാണുള്ളത്. വെയിന്‍ പാര്‍ണലിന് പകരം ഡേവിഡ് വില്ലി ടീമിലേക്ക് എത്തുന്നു. പോയിന്റ് പട്ടികയിൽ എട്ട് പോയിന്റുമായി രാജസ്ഥാന്‍ റൺ റേറ്റിന്റെ ബലത്തിൽ ഒന്നാമതാണ്. ആര്‍സിബിയാകട്ടേ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Faf du Plessis, Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Suyash Prabhudessai, David Willey, Wanindu Hasaranga, Mohammed Siraj, Vijaykumar Vyshak

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Trent Boult, Sandeep Sharma, Yuzvendra Chahal