ടി20 ഫോര്‍മാറ്റ് തുടങ്ങിയ സമയത്ത് 150 മികച്ച സ്കോറായിരുന്നു, ഇന്ന് അതല്ല സ്ഥിതി – രോഹിത് ശര്‍മ്മ

Sports Correspondent

Mumbaiindiansrohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ക്രിക്കറ്റ് തുടങ്ങിയ സമയത്ത് 150 റൺസ് വിന്നിംഗ് സ്കോറായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതിയെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. എന്നാൽ ഒരു അധിക ബാറ്റ്സ്മാനെ കളിപ്പിക്കാം എന്നത് ചേസിംഗില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നുണ്ടെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

180 റൺസ് ആണ് ഈ സീസണിലെ ശരാശരി സ്കോറെന്നും തന്റെ ടീം എന്നാൽ മൂന്നോ നാലോ മത്സരങ്ങളിൽ തങ്ങള്‍ 200ന് മേലെ റൺസ് വിട്ട് നൽകിയെന്നും അതിൽ മാറ്റം വരുത്തുവാന്‍ ടീം ശ്രമിക്കണമെന്നും രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു. സമ്മര്‍ദ്ദഘട്ടത്തിൽ മികവുറ്റ ബൗളിംഗ് പുറത്തെടുക്കുവാന്‍ മുംബൈയ്ക്ക് സാധിക്കണമെന്നും താരം പറഞ്ഞു.