മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ന് രാജസ്ഥാന് എതിരെ ഇറങ്ങുമ്പോൾ ഒരു നാഴികകല്ല് പിന്നിടാം എന്ന പ്രതീക്ഷയിലാകും. ഇനി ഒരു 64 റൺസ് കൂടെ എടുത്താൽ രോഹിത് ശർമ്മക്ക് ടി20 ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കാം. പുരുഷ ടി20 ക്രിക്കറ്റിൽ ഇതിനു മുമ്പ് ആകെ 6 പേർ മാത്രമെ 10000 റൺസ് തികച്ചിട്ടുള്ളൂ. ആകെ വിരാട് കോഹ്ലി മാത്രമാണ് ടി20യിൽ 10000 റൺസ് തികച്ച ഇന്ത്യക്കാരൻ.
രോഹിത് ഇന്ത്യക്കായി ടി20യിൽ 3313 റൺസും ഐ പി എല്ലിൽ 5652 റൺസും നേടിയിട്ടുണ്ട്. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രോഹത് ശർമ്മ ഇപ്പോൾ.