ഒരു ഘട്ടത്തില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 85 റണ്‍സ് നേടിയ മുംബൈയ്ക്ക് പിന്നെ ആ മികവ് തുടരാനാകാതെ പോയതാണ് ആദ്യത്തെ പ്രഹരമെന്ന് പറഞ്ഞ് മുംബൈ നായകന് രോഹിത് ശര്‍മ്മ. തങ്ങളുടെ ബാറ്റ്സ്മാന്മാര് ആരും തന്നെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുവാന്‍ മെനക്കെട്ടില്ലെന്നും ഫാഫ് ഡു പ്ലെസിയും അമ്പാട്ടി റായിഡുവും നിലയുറപ്പിച്ച് കളിച്ചത് പോലെ ഒരു പ്രകടനം ആരില്‍ നിന്നുമുണ്ടാകാത്തതാണ് ടീമിന് തിരിച്ചടിയായതെന്നും മുംബൈ നായകന് വ്യക്തമാക്കി.
ചെന്നൈ ബൗളര്‍മാരുടെ പ്രകടനം പ്രശംസനീയമാണെന്നും രണ്ടാം പകുതിയില്‍ അവരുടെ ബൗളിംഗ് തങ്ങളുടെ മുന്നേറ്റത്തെ തടഞ്ഞുവെന്നും രോഹിത് സൂചിപ്പിച്ചു. ടീമംഗങ്ങള്‍ക്ക് വിജയത്തോടെ തുടങ്ങണമെന്നായിരുന്നുവെന്നും എന്നാല്‍ ഇത് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരം മാത്രമാണെന്നും ഇനിയും ഏറെ സഞ്ചരിക്കുവാനുള്ളതിനാല് തന്നെ ഈ തെറ്റുകള്‍ മാറ്റി അടുത്ത മത്സരത്തില്‍ ടീമിന് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും താന്‍ വിശ്വസിക്കുന്നതായി രോഹിത് പറഞ്ഞു.
കാണികളില്ലാത്ത ടൂര്‍ണ്ണമെന്റ് പ്രയാസകരമാണെങ്കിലും ഇത്തരം ഒരു സാഹചര്യമാണ് വരാനിരുന്നിരുന്നതെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും രോഹിത് ശര്‍മ്മ വെളിപ്പെടുത്തി. പിച്ചുകള്‍ മനസ്സിലാക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യമെന്നും ഡ്യൂ ഫാക്ടര്‍ ടൂര്‍ണ്ണമെന്റിന്റെ മത്സരങ്ങളില്‍ പ്രഭാവമുണ്ടാകുമെന്നും രോഹിത് അഭിപ്രായപ്പെട്ടു.