ചെന്നൈയിലെയും ദുബായിയിലെയും പരിശീലനം ഗുണം ചെയ്തു – അമ്പാട്ടി റായിഡു

മുംബൈ നല്‍കിയ 163 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു. 6/2 എന്ന നിലയില്‍ ഇരു ഓപ്പണര്‍മാരും മടങ്ങിയപ്പോളാണ് അമ്പാട്ടി റായിഡു ക്രീസിലേക്ക് എത്തുന്നത്. ഒപ്പം കൂടിനായി ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിയും.

അവിടെ നിന്ന് 115 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റായിഡു 71 റണ്‍സ് നേടി പുറത്തായെങ്കിലും ഫാഫ് മറ്റ് താരങ്ങള്‍ക്കൊപ്പം നിന്ന് 58 റണ്‍സുമായി പുറത്താകാതെ ചെന്നൈയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ചെന്നൈ താരം അമ്പാട്ടി റായിഡു പറയുന്നത് ലോക്ക്ഡൗണിലും താന്‍ പരിശീലനം തുടര്‍ന്നുവെന്നതാണെന്നാണ്.

അത് കൂടാതെ ചെന്നൈയില്‍ വെച്ച് നടന്ന പരിശീലന ക്യാമ്പും പിന്നീട് ദുബായിയിലെത്തിയ ശേഷം ടീം പരിശീലനം നടത്തിയതും ഗുണം ചെയ്തുവെന്നാണ്. ഡ്യൂ വന്ന ശേഷം ബാറ്റിംഗ് വളരെ എളുപ്പമായി എന്നാണ് റായിഡു പറയുന്നത്.