മുംബൈ ഇന്ത്യൻസ് ലഖ്നൗവിന് എതിരെ പരാജയം അർഹിച്ചിരുന്നു എന്ന് സമ്മതിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. കളി ജയിക്കാൻ വേണ്ടത്ര നന്നായി ഞങ്ങൾ കളിച്ചില്ല. ഞങ്ങൾ പിച്ചിനെ നന്നായി വിലയിരുത്തി, ബാറ്റ് ചെയ്യാൻ പറ്റിയ പിച്ചായിരുന്നു ഇത്, ആ സ്കോർ തീർച്ചയായും പിന്തുടരാവുന്നതായിരുന്നു, ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് വഴിതെറ്റി. രോഹിത് ശർമ്മ പറഞ്ഞു.

അവസാനം ഞങ്ങൾ വളരെയധികം റൺസ് നൽകി, അവസാന മൂന്ന് ഓവറുകൾ കുറച്ചധികം റൺസ് പോയി. ബാറ്റിൽ ഞങ്ങൾ തുടങ്ങിയ രീതി നല്ലതായിരുന്നു. പക്ഷേ ഞാൻ പറഞ്ഞതുപോലെ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് വഴി തെറ്റി. ഞങ്ങളുടെ അവസാന ഗെയിമിൽ SRH-ന് എതിരെ നല്ല ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. രോഹിത് കൂട്ടിച്ചേർത്തു.














