രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് മുംബൈ ഇന്ത്യൻസിനെ വിമർശിച്ച് സുരേഷ് റെയ്‌ന.രോഹിത് നായകനായി തുടരണമായിരുന്നുവെന്ന് റെയ്ന പറഞ്ഞു. ആരാധകരുടെ നിരാശ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും റെയ്‌ന പറഞ്ഞു.
“എന്തുകൊണ്ടാണ് അദ്ദേഹത്തെ (രോഹിതിനെ) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എനിക്കറിയില്ല. എന്നാൽ മുംബൈ ഇന്ത്യൻസ് ഇപ്പോൾ നല്ല നിലയിലാണ്; അവസാന മത്സരത്തിൽ അവർ വിജയിച്ചു.” റെയ്‌ന പറഞ്ഞു.
“സത്യം പറഞ്ഞാൽ, രോഹിത് മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി തുടരണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. പക്ഷേ, മാനേജ്‌മെൻ്റ് പ്രായം കുറഞ്ഞ ഒരു ക്യാപ്റ്റനെയാകും തിരയുന്നത്. രോഹിതിന് ഇപ്പോൾ 36 അല്ലെങ്കിൽ 37 വയസ്സ് ആയെന്ന് ഞാൻ കരുതുന്നു.” റെയ്ന പറഞ്ഞു.
“ഇത് ഇപ്പോഴും ഐപിഎല്ലിൻ്റെ തുടക്കമാണ്. മുംബൈയുടെ തീരുമാനം ശരിയാണോ അല്ലയോ എന്ന് സമയമെടുത്ത് മാത്രമേ പറയാൻ ആകൂ. 3-4 മത്സരങ്ങളിൽ കൂടി മുംബൈ പരാജയപ്പെടുകയാണെങ്കിൽ, രോഹിത്തിനെ വീണ്ടും ക്യാപ്റ്റനായി നിയമിക്കാം,” റെയ്ന നിർദ്ദേശിച്ചു.